അൽത്തറമുക്ക് സി.യു.സി പ്രതിഭകളെ ആദരിച്ചു
കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എ. പി. ഷാജി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു

നടുവണ്ണൂർ: അൽത്തറമുക്ക് സി.യു.സിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കലും ദീർഘകാല സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എ. പി. ഷാജി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി സത്യനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. സുധാകരൻ, കാവിൽ പി. മാധവൻ, കെ. രാജീവൻ, കെ. സി. റഷീദ്, കെ. പി. സത്യൻ, വിനോദ് പാലയാട്ട്, അജിത്കുമാർ, ഷഹർബാനു സാദത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
സി. കെ. പ്രദീപൻ മാസ്റ്റർ, ശങ്കരൻ നായർ, കരുണൻ, സന്ദീപ്, വിഷ്ണു സത്യനാഥ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.