headerlogo
politics

എസ്എസ്എൽസി, പ്ലസ്ടു വിജയികളെ അനുമോദിച്ചു

മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ സാജിദ് കൊറോത്ത് മോമൻ്റോ നൽകി

 എസ്എസ്എൽസി, പ്ലസ്ടു വിജയികളെ അനുമോദിച്ചു
avatar image

NDR News

27 Jun 2022 03:39 PM

നടുവണ്ണൂർ: കാവുന്തറ കുറുപ്പിന്റെ പടിക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ എഡ്യൂക്കേഷനൽ ആൻ്റ് ചാരിറ്റബ്ൾ ട്രസ്റ്റ്‌ ന്റെ നേതൃത്വത്തിൽ പ്രദേശത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച 25-ഓളം വിദ്യാർത്ഥി കളെ അനുമോദിച്ചു.

      ബാലുശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ സാജിദ് കൊറോത്ത് വിജയികൾക്കുള്ള മൊമെന്റോ നൽകി. ട്രസ്റ്റ്‌ ചെയർമാൻ തൻസീർ ദാരിമി അധ്യക്ഷത വഹിച്ച യോഗത്തിൽ വി. കെ. അഷ്‌റഫ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു. 

      ട്രസ്റ്റ് ഭാരവാഹികളായ അഷ്‌റഫ്‌ എം. കെ, ഹമീദ് സി. ടി, നിസാർ വാളിയിൽ, സിദ്ധീഖ് കെ. കെ. എന്നിവർ സംബന്ധിച്ചു.  

റഷീദ് കെ. കെ. നന്ദി പറഞ്ഞു.

NDR News
27 Jun 2022 03:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents