headerlogo
politics

അരിക്കുളം പോസ്റ്റ് ഓഫീസിന് മുൻപിൽ കോൺഗ്രസ് ധർണ്ണ

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ മരുതേരി ധർണ്ണ ഉദ്ഘാടനം ചെയ്തു

 അരിക്കുളം പോസ്റ്റ് ഓഫീസിന് മുൻപിൽ കോൺഗ്രസ് ധർണ്ണ
avatar image

NDR News

21 Jun 2022 09:26 PM

അരിക്കുളം: ഇ.ഡി.യെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയ്ക്കെതിരെ രാഷ്ട്രീയ പകപോക്കൽ നടത്തുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അരിക്കുളം പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണാ സമരം സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. 

      ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി ഒ. കെ. ചന്ദ്രൻ അദ്ധ്യക്ഷനായി. കെ. അഷറഫ്, കെ. പി. രാമചന്ദ്രൻ മാസ്റ്റർ, ലതേഷ് പുതിയേടത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, ശ്രീധരൻ കല്പത്തൂർ, എസ്. മുരളീധരൻ, അനസ് കാരയാട്, ശ്രീധരൻ കണ്ണമ്പത്ത്, ടി. മുത്തു കൃഷ്ണൻ എന്നിവർ സംസാരിച്ചു. 

      ലത കെ. പൊറ്റയിൽ, അനിൽകുമാർ അരിക്കുളം, ബാബു പറമ്പടി, ബീന വരമ്പിച്ചേരി, കെ. കെ. കോയക്കുട്ടി എന്നിവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി ശശി ഊട്ടേരി സ്വാഗതവും വൈസ് പ്രസിഡണ്ട് പി. കെ. കെ. ബാബു നന്ദിയും പറഞ്ഞു.

NDR News
21 Jun 2022 09:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents