മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് കോഴിക്കോട്ടെ സി.പി.ഐ.എം. പ്രവർത്തകർ
മലബാർ ക്രിസ്ത്യൻ കോളേജിനു സമീപമാണ് പ്രവർത്തകർ അണിചേർന്നത്

കോഴിക്കോട്: സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം നടക്കുമ്പോൾ അഭിവാദ്യമർപ്പിച്ച് സി.പി.ഐ.എം. പ്രവർത്തകർ. കോഴിക്കോട് രൂപതാ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാനെത്തിയത്.
പരിപാടി നടന്ന ക്രിസ്ത്യൻ കോളേജ് പരിസരത്തെ മദർ ഓഫ് ഗോഡ് കത്തീഡ്രലിനു മുമ്പിലായിരുന്നു പ്രവർത്തകർ അണിനിരന്നത്. കനത്ത മഴയെ വകവെക്കാതെയാണ് മുഖ്യമന്ത്രിക്ക് പിന്തുണയറിയിക്കാൻ പ്രവർത്തകർ എത്തിയത്.