headerlogo
politics

നൗഫലിന് ഡിവൈഎഫ്ഐയുടെ സ്നേഹത്തണൽ

സന്തോഷ് ട്രോഫി നേടിയ കേരള ടീമംഗത്തിന് ഡിവൈഎഫ്ഐ വീട് നിർമ്മിച്ചു നൽകും

 നൗഫലിന് ഡിവൈഎഫ്ഐയുടെ സ്നേഹത്തണൽ
avatar image

NDR News

04 May 2022 11:12 AM

തിരുവമ്പാടി: ആവേശകരമായ സന്തോഷ്‌ ട്രോഫി ടൂർണ്ണമെന്റിൽ തിളങ്ങുന്ന വിജയം സമ്മാനിച്ച കേരള ടീം അംഗം നൗഫലിന് വീട് നിർമ്മിച്ചു നൽകാൻ ഡിവൈഎഫ്‌ഐ. തിരുവമ്പാടി സ്വദേശി നൗഫലിന് വീട് നിർമ്മിച്ച് നൽകുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ് അറിയിച്ചു. തിരുവമ്പാടിയിൽ നടന്ന അനുമോദന ചടങ്ങിലാണ്‌ പ്രഖ്യാപനം നടത്തിയത്.

      വീടു നിർമ്മാണത്തിന് ഡിവൈഎഫ്‌ഐ തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വം നൽകും. ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്‌, തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ്, ബ്ലോക്ക്‌ പ്രസിഡന്റ് ഇ. അരുൺ, ട്രഷറർ ജാഫർ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.

NDR News
04 May 2022 11:12 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents