headerlogo
politics

ശ്രീനിവാസന്‍ വധക്കേസ് പ്രതിയുടെ വീടിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞു

വീടിന്റെ പരിസരത്തുള്ള സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു

 ശ്രീനിവാസന്‍ വധക്കേസ് പ്രതിയുടെ വീടിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞു
avatar image

NDR News

02 May 2022 11:18 AM

പാലക്കാട്‌: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഫിറോസിന്റെ വീടിന് നേരെ അജ്ഞാതര്‍ പെട്രോൾ ബോംബേറിഞ്ഞു. ബൈക്കിലെത്തിയ സംഘമാണ് പെട്രോൾ നിറച്ച കുപ്പി വീട്ടിലേക്ക് എറിഞ്ഞത്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. പെട്രോൾ കുപ്പിക്ക് തീ പിടിക്കാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

       ശ്രീനിവാസൻ വധക്കേസിൽ അക്രമി സംഘത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ഫിറോസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്

       വീട്ടിൽ ഫിറോസിന്റെ മാതാപിതാക്കളടക്കമുള്ളവർ ഉണ്ടായിരുന്നു. രണ്ട് കുപ്പികളാണ് എറിഞ്ഞത്. വീടിന്റെ പരിസരത്തുള്ള സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

NDR News
02 May 2022 11:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents