കക്കഞ്ചേരി ശിഹാബ് തങ്ങൾ റിലീഫ് സെൽ ഈദ് കിസ്‌വ സംഘടിപ്പിച്ചു
ശാഖ ലീഗ് പ്രസിഡണ്ട് സി. കുഞ്ഞിപ്പര്യയ് ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു
![കക്കഞ്ചേരി ശിഹാബ് തങ്ങൾ റിലീഫ് സെൽ ഈദ് കിസ്‌വ സംഘടിപ്പിച്ചു കക്കഞ്ചേരി ശിഹാബ് തങ്ങൾ റിലീഫ് സെൽ ഈദ് കിസ്‌വ സംഘടിപ്പിച്ചു](imglocation/upload/images/2022/Apr/2022-04-29/1651233744.webp)
ഉള്ളിയേരി: കക്കഞ്ചേരി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ വസ്ത്ര വിതരണം (ഈദ് കിസ് വ) സംഘടിപ്പിച്ചു. ശാഖ ലീഗ് പ്രസിഡണ്ട് സി. കുഞ്ഞിപ്പര്യയ് ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ടി കെ. മമ്മുക്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സിറാജ് ചിറ്റേടത്ത്,വി. വി. ഖാദർ ഹാജി, മജീദ് വലിയവീട്ടിൽ, നവാസ് കോളങ്ങാട്ട്, അസീസ് നമ്പൂടാത്ത്, നാദിർ തയ്യുള്ളതിൽ എന്നിവർ സംസാരിച്ചു.