പ്രവാസികളുടെ ക്ഷേമനിധി അംശാധായം വർദ്ധിപ്പിച്ചത് പിൻവലിക്കണം - പ്രവാസി ലീഗ്
മണ്ഡലം പ്രസിഡന്റ് സി. മമ്മു യോഗം ഉദ്ഘാടനം ചെയ്തു

നൊച്ചാട്: കേരളത്തിൽ ഏറ്റവും കൂടുതൽ ക്ഷേമനിധി അംശാദായം അടക്കുന്ന പ്രവാസികൾക്ക് നാമമാത്രമായ പെൻഷൻ വർദ്ധനവിന്റെ മറവിൽ ക്ഷേമനിധി അംശാദായം വലിയ രീതിയിൽ വർദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന ഗവൺമെന്റ് നടപടി പിൻവലിക്കണമെന്ന് നൊച്ചാട് പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി ഗവൺമെന്റിനോട് ആവിശ്യപ്പെട്ടു. കേരളത്തിൽ സ്ഥിര താമസമാക്കിയ പ്രവാസി മാസത്തിൽ 200 രൂപയും വിദേശത്തുള്ളവർ 400 രൂപയും പുതിയ നിയമം മൂലം അടക്കേണ്ടി വരുന്നത്.
പതിനായിരക്കണക്കിന് പാവപ്പെട്ട പ്രവാസികൾക്ക് ഇത് താങ്ങാൻ കഴിയില്ലന്നും ഇത് മൂലം ക്ഷേമ പെൻഷൻ നഷ്ടപ്പെടുമെന്നും നാടിന്റെ സമ്പത്തായ പ്രവാസികളോട് കാണിക്കുന്ന കൊള്ളയും അവഗണനയും അവസാനിപ്പിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സി. മമ്മു യോഗം ഉദ്ഘാടനം ചെയ്തു.
നാസർ പി. കെ. കെ. അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. പി. അബ്ദുറഹിമാൻ, സി. അമ്മോട്ടി, സിറാജ് സി. പി, മുസ്ഥഫ മുളിയങ്ങൽ, അഷറഫ് ടി. പി, അബ്ദുറഹിമാൻ കൽപത്തൂർ എന്നിവർ പ്രസംഗിച്ചു.