പാലോളി മുക്ക് ശിഹാബ് തങ്ങൾ റിലീഫ് സെൽ റംസാൻ റിലീഫ് നടത്തി
മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: പാലോളി മുക്ക് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 250 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. കോവിഡ് കാലത്ത് നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്ത് മാതൃകയായ കമ്മിറ്റിയാണ് ഈ റംസാനിൽ കാരുണ്യ പ്രവൃത്തിയുമായി രംഗത്തെത്തിയത്.
ചടങ്ങ് ബാലുശ്ശേരി മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. പി. പി. ഫൈസൽ അധ്യക്ഷനായി. കോവിഡ് മഹാമാരിയിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയ ആർ.ആർ.ടിമാർക്ക് വാർഡ് മെമ്പർ ഷംന ടീച്ചർ ഉപഹാരം നൽകി.
എം. പോക്കർക്കുട്ടി, മജീദ് പാലോളി, സി. കെ. അസ്സൻകുട്ടി, മജീദ്, വി. വി, കോയ മാതുകണ്ടി, പി. വി. ഗഫൂർ, ഷമീർ ദിയഗോൾഡ്, ബഷീർ രാരോത്ത്, കെ. പി. നൗഫൽ എന്നിവർ സംസാരിച്ചു.