headerlogo
politics

വൈദ്യുതി മന്ത്രിക്കെതിരെയുള്ള സി.ഐ.ടി.യുവിന്റെ ആക്ഷേപം ജനം കാറ്റിൽപ്പറത്തും - കേരള വിദ്യാർത്ഥി ജനത

രാഷ്ട്രീയം നോക്കാതെ തീരുമാനം നടപ്പാക്കുന്നതാണ് എതിർപ്പിന് കാരണം

 വൈദ്യുതി മന്ത്രിക്കെതിരെയുള്ള സി.ഐ.ടി.യുവിന്റെ ആക്ഷേപം ജനം കാറ്റിൽപ്പറത്തും - കേരള വിദ്യാർത്ഥി ജനത
avatar image

NDR News

12 Apr 2022 05:32 PM

കോഴിക്കോട് : വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. എസ്. സുനിൽകുമാർ ഉന്നയിച്ച ആക്ഷേപം പൊതുജനം തള്ളുമെന്ന് കേരള വിദ്യാർത്ഥി ജനത. 

      കെ.എസ്.ഇ.ബിയിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് വകുപ്പിനെ ലാഭത്തിൽ കൊണ്ട് വരുന്നതിലും രാഷ്ട്രീയം നോക്കാതെ തന്നെ തീരുമാനം നടപ്പിലാക്കുന്നതിലും മന്ത്രിക്കുള്ള കഴിവ് പലരിലും ആസ്വാരസ്യം ഉളവാക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ന് മന്ത്രിക്കെതിരെ ഇത്തരത്തിൽ ഉള്ള വിമർശനത്തിലേക്ക് നയിച്ചിരിക്കുന്നത്. 

     വകുപ്പിനോടും ജനങ്ങളോടും നീതി പുലർത്തുന്ന മന്ത്രിയോട് ഇത്തരത്തിൽ ഉള്ള പ്രതിഷേധങ്ങൾ നടത്തുന്നവർക്ക് മറ്റു പല ഉദ്ദേശങ്ങളുമാണെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ എസ്. വി. ഹരിദേവ്, ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

NDR News
12 Apr 2022 05:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents