തുറയൂരിൽ റമദാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം
കണ്ടോത്ത് അബൂബക്കർ ഹാജി ഉദ്ഘാടനം നിർവഹിച്ചു
തുറയൂർ : തുറയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് റമദാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം കണ്ടോത്ത് അബൂബക്കർ ഹാജി നിർവഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി. പി. അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
റിലീഫ് കമ്മിറ്റി ചെയർമാൻ പൊടിയാടി നസീർ, സി. എ. നൗഷാദ്, മുനീർ കുളങ്ങര, കോവുമ്മൽ മുഹമ്മദലി, പി. ടി. അബ്ദുറഹ്‌മാൻ മാസ്റ്റർ, മണാട്ട് അമ്മദ്, ഒ. എം. റസാഖ്, എം. പി. മൊയ്‌ദീൻ, മുഹമ്മദ് കുന്നോത്ത്, ടി. പി. ഉമ്മർ, മുഹമ്മദ് പി. വി, പി. കെ. ഇസ്സുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.