തുറയൂർ പഞ്ചായത്തിൽ മുസ്‌ലിം ലീഗിൻ്റെ റംസാൻ ഹദിയ
പഞ്ചായത്തിലെ 2,165 കുടുംബങ്ങൾക്കാണ് ഹദിയ വിതരണം ചെയ്തത്
![തുറയൂർ പഞ്ചായത്തിൽ മുസ്‌ലിം ലീഗിൻ്റെ റംസാൻ ഹദിയ തുറയൂർ പഞ്ചായത്തിൽ മുസ്‌ലിം ലീഗിൻ്റെ റംസാൻ ഹദിയ](imglocation/upload/images/2022/Apr/2022-04-06/1649246077.webp)
തുറയൂർ: റമദാൻ മാസം വരവേറ്റു കൊണ്ട് തുറയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി വിവിധ പരിപാടികൾക്ക് രൂപം കൊടുത്തു. പഞ്ചായത്തിലെ നോമ്പിനെ വരവേൽക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും മുത്തായ കഞ്ഞിക്കുള്ള പൊടിയരി വിതരണം ചെയ്തു. പഞ്ചായത്തിലെ 2,165 കുടുംബങ്ങൾക്കാണ് വിതരണം നടത്തിയത്. എല്ലാ റമസാൻ മാസ ആരംഭത്തിലും വിതരണം ചെയ്തു വരുന്ന ഈ ഹദിയ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെയാണ് നടപ്പിലാക്കി വരുന്നത്.
കൺവീനർ നസീർ പൊടിയാടി, യു. സി. അമ്മെദ് ഹാജി, ടി. പി. അബ്ദുൽ അസീസ്, പി. ടി. അബ്ദുറഹ്മാൻ, മുനീർ കുളങ്ങര, പടന്നയിൽ മുഹമ്മദലി, സി. കെ. അസീസ്, നൗഷാദ് സി. എ, റസാഖ് കുറ്റിയിൽ, ഒ. എം. റസാഖ്, മുഹമ്മദ് പി. വി, കോവുമ്മൽ മുഹമ്മദ് അലി, വി. പി. ഇസ്മായിൽ, ഇസ്‌സുദ്ധീന് പി. കെ, വിപി അസൈനാർ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
കഴിഞ്ഞ വർഷത്തെ റിലീഫ് പ്രവർത്തനത്തിന്റെ ഫലമായി നൂറുക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമേകാൻ കാരണമായി. സി എച്ച് സെന്ററുമായി ബന്ധപ്പെട്ടു പഞ്ചായത്തിലെ പാവപ്പെട്ട രോഗികൾക്ക് മരുന്ന് ലഭ്യമാക്കിയും ചികിത്സ ക്കു സൗകര്യം ഒരുക്കിയും സജീവമായ ഒരു ടീം പ്രവർത്തിച്ചു വരുന്നു. ജില്ലയിലെ ഏറ്റവും കൂടുതൽ സിഎച്ച് സെന്റർ കളക്ഷനുള്ള അംഗീകാരവും തുറയൂരിനാണ് ലഭിച്ചത്.