കൂട്ടാലിടയിൽ ട്രേഡ് യൂണിയൻ പ്രകടനം നടത്തി
ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രകടനം

ബാലുശ്ശേരി: ദേശീയ പണിമുടക്ക് വൻ വിജയമാക്കണമെന്ന് അഭ്യർത്ഥിച്ച് കൂട്ടാലിടയിൽ സംയുക്ത കർഷക, കർഷക തൊഴിലാളി, ട്രേഡ് യൂണിയൻ സമിതി ഇന്നലെ രാവിലെ പ്രകടനം നടത്തി. സിഐടിയു, ഐഎൻടിയുസി, എസ്ടിയു, എച്ച്ഐഎംഎസ്, എഐയുടിയുസി, എഐടിയുസി ഉൾപ്പെടെ 22 സംഘടനകളാണ് സംയുക്ത പണിമുടക്കിന് ആഹ്വാനം ചെയ്തത്.
മാർച്ച് 28, 29 ദേശീയ പണിമുടക്ക് വിജയിപ്പിക്കുക, പൊതുമേഖലകൾ വിറ്റുതുലയ്ക്കരുത്, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, എണ്ണ, പാചക വാതക വില വർദ്ധനവ് തടയുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 7500 രൂപ നൽകുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക, തൊഴിൽ ദിനവും കൂലിയും വർദ്ധിപ്പിക്കുക, അസംഘടിതമേഖലയിൽ സുരക്ഷാ നിയമം കൊണ്ടുവരിക, ദേശീയ പെൻഷൻ പദ്ധതി, വിദ്യാഭ്യാസ നയം പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യകൾ പ്രകടനത്തിൽ ഉയർന്നു.