എ. വി. ഹാജി പൊളിറ്റിക്കൽ സ്കൂളിൽ ഫൈനൽ ടച്ച് സംഘടിപ്പിച്ചു
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി. പി. അബ്ദുൽ അസീസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു

തുറയൂർ: എസ്എസ്എൽസി പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് തുറയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് എ. വി. ഹാജി പൊളിറ്റിക്കൽ സ്കൂളിൽ 'ഫൈനൽ ടച്ച്' സംഘടിപ്പിച്ചു. സ്മാർട്ട് ആയി പരീക്ഷ എഴുതുന്നതിനും കുട്ടികൾക്ക് പ്രയാസം നേരിടാറുള്ള ഇംഗ്ലീഷ് ഗ്രാമറിന് പ്രത്യേകമായും പരിശീലനം നൽകി. പഞ്ചായത്തിൻ്റെ വിവിധ ഭാഗത്ത് നിന്നായി എഴുപതോളം വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു.
കുട്ടികൾക്ക് പ്രയാസമുള്ള വിഷയങ്ങളിലെ തീവ്ര പരിശീലനം തുടർന്നും നടക്കും. പ്ലസ് വൺ ഏകജാലകം പരിശീലനം, കരിയർ പ്രോഗ്രാമുകൾ തുടങ്ങിയവ എ. വി. ഹാജി പൊളിറ്റിക്കൽ സ്കൂളിന്റെ എസ്എസ്എൽസി ബാച്ചിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കും.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി. പി. അബ്ദുൽ അസീസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. അനീസ് മുഹമ്മദ്, ഉബൈദ് പള്ളിയത്ത് എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി. എ. നൗഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കെ. അസീസ്, കുറ്റിയിൽ അബ്ദുറസാഖ്, മൂസ മരിതേരി, യൂസുഫ് മാസ്റ്റർ, ഹാരിസ് കെ. കെ, അഷ്‌കർ പുത്തൂർ, മുസ്തഫ സി. കെ, പി. കെ. ഇസ്സുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.