കെ - റെയിലിൻ്റെ പേരിൽ പോലീസ് രാജ് അവസാനിപ്പിക്കണം - മഹിളാ കോൺഗ്രസ്സ്
മണ്ഡലം കമ്മിറ്റി യോഗം ലത പൊറ്റയിൽ ഉദ്ഘാടനം ചെയ്തു
അരിക്കുളം: കെ റെയിലിൻ്റെ പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പോലീസ് രാജിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വ്യാപക കയ്യേറ്റം നടക്കുകയാണ്. ഈ ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്ന് മഹിള കോൺഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
സ്വന്തം കിടപ്പാടം സംരക്ഷിക്കാൻ പ്രതിരോധം തീർക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തിൽ ഭൂഷണമല്ല. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധവും യോഗം രേഖപ്പെടുത്തി.
ലത പൊറ്റയിൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് അരിക്കുളം മണ്ഡലം പ്രസിഡൻ്റ് പി.എം രാധ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാമകണ്ടി തങ്കം, സൗദ കുറ്റിക്കണ്ടി, ശ്രീജ പുളിയതിങ്കൽ എന്നിവർ സംസാരിച്ചു.