headerlogo
politics

വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം വിദ്യാർത്ഥികളോടുള്ള വെല്ലുവിളി - കേരള വിദ്യാർത്ഥി ജനത

വകുപ്പ് മന്ത്രിയുമായി മുൻപേ നടന്ന യോഗത്തിലും കെ വി ജെ ഇക്കാര്യം ഉന്നയിച്ചിരുന്നു

 വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം വിദ്യാർത്ഥികളോടുള്ള വെല്ലുവിളി - കേരള വിദ്യാർത്ഥി ജനത
avatar image

NDR News

14 Mar 2022 05:58 PM

കോഴിക്കോട് : വിദ്യാർത്ഥികളുടെ ബസ് നിരക്ക് വിഷയത്തിൽ ഗതാഗതമന്ത്രി നടത്തിയ പ്രസ്താവന വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വകുപ്പ് മന്ത്രിയുമായി മുൻപേ നടന്ന യോഗത്തിലും കെ വി ജെ ഈ വിഷയം ഉന്നയിച്ചതാണ്. 

      വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ജില്ലാ പ്രസിഡണ്ട് ഹരിദേവ് എസ്. വി, ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ, ലിജിൻ രാജ്, കെ. അഭിത്യ, ആദിത്യൻ, കെ വിഷ്ണു തുടങ്ങിയവർ കമ്മിറ്റിയിൽ അറിയിച്ചു.

NDR News
14 Mar 2022 05:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents