headerlogo
politics

ആദ്യ ഫലസൂചനകൾ ലഭ്യം;യുപിയിൽ ബി ജെ പി മുന്നിൽ. പഞ്ചാബിൽ എ.എ.പി.ഗോവയിൽ ,കോൺഗ്രസിന് മുൻതൂക്കം

ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബലാബലം. യു പി യിൽ എസ്പിയുടെ മികച്ച പ്രകടനം

 ആദ്യ ഫലസൂചനകൾ ലഭ്യം;യുപിയിൽ ബി ജെ പി മുന്നിൽ. പഞ്ചാബിൽ എ.എ.പി.ഗോവയിൽ ,കോൺഗ്രസിന് മുൻതൂക്കം
avatar image

NDR News

10 Mar 2022 08:51 AM

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന  നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു . ആദ്യ ഫലസൂചനകൾ അനുസരിച്ച് ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിൽ എക്സിറ്റ് പോൾ പ്രവചനം ശരിവയ്ക്കും വിധം
ബിജെപിക്ക് മുൻതൂക്കം ലഭിച്ചു. എക്സിറ്റ് പോൾ ഫലസൂചനകൾ സാധൂകരിച്ച് പഞ്ചാബിൽ എ എ പിടെ മുന്നേറ്റം. ഇവിടെ 39 സീറ്റിൽ എ എ പി യും 21 സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബലാബലമാണ്. ഉത്തർഖണ്ഡിൽ 28 സീറ്റിൽ ബി ജെ പി യും 27 സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. മണിപ്പൂരിൽ 4 സീറ്റിൽ വീതവും കോൺഗ്രസ്  ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു.
       തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽകനത്ത സുരക്ഷാവലയത്തിലാണ് ഇന്ന് കാലത്ത് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടണ്ണൽ കേന്ദ്രത്തിന് പുറത്ത് പാർട്ടി പ്രവർത്തകർ കാലത്തേ തന്നെ എത്തി ചേർന്നിട്ടുണ്ട്. ആദ്യം തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത് . പിന്നീട് വോട്ടിംഗ് മെഷീനിൽ നിന്നുള്ള വോട്ടുകൾ എണ്ണാൻ തുടങ്ങി.പത്തുമണിയോടെ ഏകദേശചിത്രം ലഭ്യമാകും. അതേ സമയം ഉത്തർപ്രദേശിൽ നിന്ന് വോട്ടിംഗ് മെഷീൻ കടത്തിയെന്ന ആരോപണവുമായി കഴിഞ്ഞദിവസം  എസ് പി അഖിലേഷ് യാദവ് നേതൃത്വത്തിൽ പ്രതിഷേധിച്ചിരുന്നു.

      വോട്ടിംഗ് മെഷീൻ കടത്തിക്കൊണ്ടു പോകുന്നു എന്ന് കാണിക്കുന്ന വാഹനത്തിൻറെ ചിത്രവും സോഷ്യൽ മീഡിയയിലൂടെ എസ് പി നേതാക്കൾ ഷെയർ ചെയ്തിരുന്നു.

NDR News
10 Mar 2022 08:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.