മേയറും എംഎൽഎയും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന്
ഇരുവരുടെയും അടുത്ത ബന്ധുക്കളും മുതിർന്ന നേതാക്കളുമാണ് ചടങ്ങിൽ പങ്കെടുക്കുക

ബാലുശ്ശേരി: മേയർ ആര്യ രാജേന്ദ്രൻ്റെയും എംഎൽഎ സച്ചിൻ ദേവിൻ്റെയും വിവാഹ നിശ്ചയം ഇന്ന്. ഇന്ന് രാവിലെ 11ന് എ കെ ജി സെന്ററിലാണ് ചടങ്ങുകൾ. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും ഇരുവരുടെയും അടുത്തബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ആര്യയും സച്ചിനും മാധ്യമങ്ങളെ അറിയിച്ചു.
രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയും ഇതിനുണ്ട്. എസ് എഫ് ഐ സംസ്ഥാനസെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ് സച്ചിൻദേവ്.
തിരുവനന്തപുരം മേയർ ആര്യ എസ് എഫ് ഐ സംസ്ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏരിയകമ്മിറ്റി അംഗവുമാണ്. ബാലസംഘം മുതലുള്ള ഇവരുടെ പരിചയമാണ് ഇപ്പോൾ വിവാഹത്തിലേക്കെത്തിയത്.