എ. വി. ഹാജി പൊളിറ്റിക്കൽ സ്കൂൾ സമ്മേളനം, ഗേൾസ്മീറ്റ് സംഘടിപ്പിച്ചു
അഡ്വ: നജ്മ തബഷീറ പരിപാടി ഉദ്ഘാടനം ചെയ്തു

തുറയൂർ : മുസ്ലിം ലീഗ് തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന എ.വി. ഹാജി പൊളിറ്റിക്കൽ സ്കൂൾ ഉദ്ഘടനവും പുസ്തകമേളയും കഴിഞ്ഞ 4 ദിവസങ്ങളിലായി പ്രൗഡഗംഭീരമായി നടന്നുവരികയാണ്. ഉദ്ഘാടന സമ്മേളനം, സാംസ്കാരിക സമ്മേളനം, യൂത്ത് സമ്മിറ്റ്, വിദ്യാർത്ഥി സദസ്സ് എന്നിങ്ങനെ വ്യത്യസ്തവും സർഗാത്മകവുമായ 4 ദിവസം പിന്നിട്ടു.
ഗേൾസ് മീറ്റും പുസ്തക ചർച്ചയും പൊതുസമ്മേളനവുമായി ഇന്ന് അഞ്ചാം ദിനം സമാപിക്കും. അഡ്വ: നജ്മ തബഷീറ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ ട്രെയിനർ നിസാർ പട്ടുവം ക്ലാസിന് നേതൃത്വം നൽകി.
വനിതാ ലീഗ് പ്രസിഡണ്ട് ഹാജറാ പടത്തിൽ അധ്യക്ഷത വഹിച്ചു. ഹസീന ഒ. കെ, ഷെരീഫാ എം. പി, സൗഫി താഴെകണ്ടി, ആയിഷ എം. എം, ഫാത്തിമ എന്നിവർ സംസാരിച്ചു. ഷംസീന അസ്ലം സ്വാഗതവും ആയിഷ ടി. ടി. നന്ദിയും പറഞ്ഞു.