കെ.പി.എസ്.ടി.എ. ഉപജില്ലാ തല സ്വദേശ് മെഗാ ക്വിസ്സ് മത്സരം നടത്തി
വിവിധ വിഭാഗങ്ങളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു

മേപ്പയ്യൂർ : കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാ തല സ്വദേശ് മെഗാ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 128 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീനിലയം വിജയൻ, കെ.എ.പി.ടി.യു. മുൻ സംസ്ഥാന ട്രഷറർ എം. എം. കരുണാകരൻ എന്നിവർ വിജയികൾക്ക് സമ്മാനദാനം നടത്തി.