എവി ഹാജി പൊളിറ്റിക്കൽ സ്കൂൾ സമ്മേളനവും പുസ്തകമേളയും
സാംസ്‌കാരിക സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീർ എം എൽ എ. ഉദ്ഘാടനം ചെയ്തു
തുറയൂർ : വായന മരിച്ചു എന്ന് പറയുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീർ എം എൽ എ. എവി ഹാജി പൊളിറ്റിക്കൽ സ്കൂൾ സമ്മേളനത്തിന്റെ യും പുസ്തക മേളയുടെയും മൂന്നാം ദിവസമായ സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ ലൈബ്രറിയും ഇ-വായനയും പുതിയ കാലത്തേ സംവിധാനമാണ്. വായന ഒരു സംസ്കാരമാണ്. പുസ്തക വായന യഥാർത്ഥത്തിൽ മനസ്സിനോട് സംവേദിക്കുകയാണ്. എം. ടിയും അക്ബർ കക്കട്ടിലും വൈക്കം മുഹമ്മദ് ബഷീർ കമല സുരയ്യ എന്നിവരൊക്കെ തങ്ങളുടെ നാടിനെയും പരിസരത്തെയും അടിസ്ഥാനമാക്കി എഴുതിയവരാണ്. അവർ ഉപയോഗിച്ച വാക്കുകൾ മന്ത്രികമാണ്. കുറഞ്ഞ വാക്കുകൾ നെഞ്ചകത്തേക്കു തുളച്ചു കയറുന്ന ശൈലിയാണ് അവരുടേതെന്നും അദ്ദേഹം വ്യക്തമാക്കി.
വടകര എം എൽ എ കെ. കെ. രമ ചടങ്ങിൽ സംസാരിച്ചു. വായന മരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഈ പുസ്തക മേള എന്ത് കൊണ്ടും പ്രസക്തിയുള്ളതാനെന്നും കെ. കെ. രമ അഭിപ്രായപ്പെട്ടു.
പി. ടി. അബ്ദുറഹ്മാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കോവുമ്മൽ അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉറൂബ് അവാർഡ് ജേതാവ് ചന്ദ്രശേഖരൻ തിക്കോടി, നിജേഷ് അരവിന്ദ്, ഫൈസൽ എളേറ്റിൽ, എൻ. അഹ്മദ് മാസ്റ്റർ, അഷിത നടുകാട്ടിൽ, റിയാസ് സലാം, ലത്തീഫ് തുറയൂർ, മൂസ കോത്തമ്പ്ര, പെരിങ്ങാട്ട് മൊയ്‌ദീൻ, പാട്ട കുറ്റി മൊയ്‌ദീൻ, പടന്നയിൽ മുഹമ്മദ് അലി, യൂസുഫ് കേളങ്കണ്ടി, കുനിയിൽ അബ്ദുല്ല എന്നിവർ സംസാരിച്ചു.