headerlogo
politics

അഴിയൂര്‍ വടകര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജന ജാഗരണ യാത്ര നടത്തി

സമാപന സമ്മേളനം കെ. മുരളീധരന്‍ എം.പി.ഉദ്ഘാടനം ചെയ്തു

 അഴിയൂര്‍ വടകര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജന ജാഗരണ യാത്ര നടത്തി
avatar image

NDR News

28 Dec 2021 02:28 PM

വടകര: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ അഴിയൂര്‍ വടകര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൈനാട്ടിയില്‍ നിന്നും ഓര്‍ക്കാട്ടേരിയിലേക്ക് ജന ജാഗരണ യാത്ര നടത്തി. ബ്ലോക്ക് പരിധിയില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ യാത്രയില്‍ പങ്കെടുത്തു.

         സമാപന സമ്മേളനം കെ. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ജനദ്രോഹം നടത്തുന്നതില്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയും കേരളം ഭരിക്കുന്ന പിണറായിയും മത്സരിക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു.

         കെ.പി.സി.സി. വര്‍ക്കിങ്ങ് പ്രസിഡന്റ് ടി. സിദ്ധീഖ് എംഎൽഎ, ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ കെ.പി.സി.സി. പ്രസിഡന്റ് ഐ. മൂസ എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.

NDR News
28 Dec 2021 02:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents