ഏക്കാട്ടൂരിൽ വനിതകൾക്ക് സ്വയം തൊഴിൽ പരിശീലന കേന്ദം ആരംഭിക്കണം : മഹിള കോൺഗ്രസ്
മഹിള കോൺഗ്രസ്സ് അരിക്കുളം മണ്ഡലം പ്രസിഡണ്ട് പി. എം. രാധ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു
അരിക്കുളം: ഏക്കാട്ടൂരിൽ വനിതകൾക്കായി സ്വയം തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കണമെന്ന് മഹിള കോൺഗ്രസ്സ് എക്കാട്ടൂർ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്തിൽ പാവപ്പെട്ട ജനങ്ങൾ തിങ്ങിതാമസിക്കുന്ന മൂന്ന് കോളനികൾ ആണ് പ്രദേശത്തുള്ളത്. മേഖലയിലെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കിൽ സ്ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ അത്യാവശ്യമാണ്.
മഹിള കോൺഗ്രസ്സ് അരിക്കുളം മണ്ഡലം പ്രസിഡണ്ട് പി. എം. രാധ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു. സൗദ കുറ്റിക്കണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സി. രാമദാസ് മുഖ്യ പ്രഭാഷണം നടത്തി.
ശ്രീജ പുളിയത്തിങ്കൽ മീത്തൽ, തങ്കമണി ദീപാലയം, എസ്. ജിസ്വാതി, വി. പി. അശ്വതി, വാഹിനി പുനത്തിൽ, വൽസ ആയാട്ട്, കെ. അഷറഫ്, അനിൽ കുമാർ അരിക്കുളം, ടി. മുത്തു കൃഷ്ണൻ, കെ. കെ. കോയക്കുട്ടി എന്നിവർ സംസാരിച്ചു.
സൗദകുറ്റിക്കണ്ടി, (പ്രസിഡണ്ട്), സിന്ധു ബാലചന്ദ്രൻ, സി. അസ്ന (വൈസ് പ്രസിഡണ്ട്), എസ്. ജി. സ്വാതി (സെക്രട്ടറി), വൽസ ആയാട്ട്, വി. പി. അശ്വതി (ജോയിൻ്റ് സെക്രട്ടറി), വാഹിനി പുനത്തിൽ മീത്തൽ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.