headerlogo
politics

സിപിഐ എമ്മിലേക്കെത്തിയ അഞ്ഞൂറോളം പ്രവർത്തകർക്ക് തിരുവമ്പാടി ഏരിയാ കമ്മിറ്റി സ്വീകരണം നൽകി

സ്വീകരണ പരിപാടി ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു

 സിപിഐ എമ്മിലേക്കെത്തിയ അഞ്ഞൂറോളം പ്രവർത്തകർക്ക് തിരുവമ്പാടി ഏരിയാ കമ്മിറ്റി സ്വീകരണം നൽകി
avatar image

NDR News

24 Dec 2021 03:29 PM

മുക്കം : വിവിധ രാഷ്ട്രീയ പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച അഞ്ഞൂറോളം പ്രവർത്തകർക്ക് സിപിഐ എം തിരുവമ്പാടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ സ്വീകരണം നൽകി. മുക്കം ബസ് സ്റ്റാൻഡ്‌ പരിസരത്ത് നടന്ന സ്വീകരണ പരിപാടി ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു.

         വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റും കോഴിക്കോട് മലബാർ ക്രിസ്‌ത്യൻ കോളേജ് മുൻ യൂണിയൻ ചെയർമാനും കോൺഗ്രസ് നേതാവുമായ കെ. സി. നൗഷാദ് അടക്കം പുതുതായി എത്തിയ 36 പേർക്കും സമീപ കാലത്ത് ഏരിയാ പരിധിയിൽ വിവിധ പാർടികളിൽനിന്ന് രാജിവച്ച 420 പേരെയും ചടങ്ങിൽ സ്വീകരിച്ചു.

          ജില്ലാ കമ്മിറ്റി അംഗം ടി. വിശ്വനാഥൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ. പി. അനിൽകുമാർ, സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം. തോമസ്, ജില്ലാ കമ്മിറ്റി അംഗം ഇ. രമേശ് ബാബു, ലിന്റോ ജോസഫ് എംഎൽഎ, നഗരസഭ ചെയർമാൻ പി. ടി. ബാബു, വി. വസീഫ്, കെ. സി. നൗഷാദ്, ജമീഷ് ഇളംതുരുത്തിയിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഏരിയാ സെക്രട്ടറി വി. കെ. വിനോദ് സ്വാഗതവും മുക്കം ലോക്കൽ സെക്രട്ടറി കെ. ടി. ശ്രീധരൻ നന്ദിയും പറഞ്ഞു.

NDR News
24 Dec 2021 03:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents