എ. വി. ഹാജി പൊളിറ്റിക്കൽ സ്കൂളിന്റെ സ്വാഗതസംഘം രൂപീകരിച്ചു
യോഗം കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു

തുറയൂർ: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എ. വി. ഹാജി പൊളിറ്റിക്കൽ സ്കൂളിന്റെ സ്വാഗതസംഘം കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു.
പുതിയ കാലഘട്ടത്തിൽ യുവാക്കൾക്കു മുസ്‌ലിം ലീഗ് രാഷ്ട്രീയം കൃത്യമായി പഠിക്കാനും ധാർമികത വളർത്തിയെടുക്കാനും സാധിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത്. ടി. പി. അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ. കെ. മുനീർ, എ. വി. അബ്ദുള്ള, പി. കെ. അബ്ദുള്ള, മഠത്തിൽ അബ്ദുറഹിമാൻ, സി. ഹനീഫ മാസ്റ്റർ, എം. എം. അഷ്‌റഫ്, എൻ. കെ. അബ്ദുള്ള, കട്ടിലേരി പോക്കർ ഹാജി, റിയാസ് സലാം, മുനീർ കുളങ്ങര, സി. എ. നൗഷാദ്, വി. പി. അസ്സൈനാർ കോവുമ്മൽ, മുഹമ്മദ് അലി, സി. കെ. അസീസ്, മാണികോത്ത് അസ്സയ്നർ, പി. കെ. ഇസ്സുദ്ധീൻ, പടന്നയിൽ മുഹമ്മദ് അലി, ഒ. എം. റസാക്ക്, പി. വി. മുഹമ്മദ്, യു. സി. ശംസുദ്ധീൻ, ടി. അബ്ദുറഹ്മാൻ, കുറ്റിയിൽ റസാക്ക്, ശ്രീകല, കെ. പി. പൊടിയാടി നസീർ, എം. പി. മൊയ്‌ദീൻ, അസ്‌ലം, എം. എം. അഷ്‌കർ, പി. എം. പി. ആയിഷ, എം. എം. സുബൈദ, പി. കെ. ഹാജിറാ പാട്ടത്തിൽ, റസാക്ക് എസ്. ടി, യു. മുഹ്സിൻ, ജാഫർ എന്നിവർ സംസാരിച്ചു.
ജനുവരി 5, 6, 7, 8, 9 തീയതികളിൽ പയ്യോളി അങ്ങാടിയിൽ വെച്ച് നടക്കുന്ന പൊതു പരിപാടിയിൽ പൊളിറ്റിക്കൽ സ്കൂളിന്റെ ഉദ്ഘാടനവും പുസ്തക മേളയും സംസ്‍കാരിക പരിപാടി, യുവജന സംഗമം, വിദ്യാർത്ഥി സംഗമം, സമാപന സമ്മേളനം എന്നിവ നടത്താനും യോഗത്തിൽ തീരുമാനിച്ചു.