ഉണ്ണികുളത്ത് യുഡിഎഫിന് വൻ ഭൂരിപക്ഷം
ലീഗ് അംഗം ഇ. ഗംഗാധരൻ്റെ മരണത്തോടെ ഒഴിവു വന്ന സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്
ഉണ്ണികുളം: ഉണ്ണികുളത്തെ ഉപതിരഞ്ഞെടുപ്പിൽ യു. ഡി.എഫ്. സ്ഥാനാർത്ഥി ഒ. എം. ശശീന്ദ്രന് വൻ ഭൂരിപക്ഷം. 530 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.
ലീഗ് അംഗം ഇ. ഗംഗാധരൻ്റെ മരണത്തോടെ ഒഴിവു വന്ന സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 453 വോട്ടുകളുടെ ഭൂരിപക്ഷമാണ് കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചിരുന്നത്. 84 ശതമാനം പോളിങ് രേഖപ്പെടുതിയ വാർഡിലെ 1805 വോട്ടർമാരിൽ 1516 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു.
ഒ. എം. ശശീന്ദ്രൻ (യുഡിഎഫ്), കെ. വി. പുഷ്പരാജൻ (എൽഡിഎഫ്), കരുണാകരൻ മുപ്പറ്റച്ചാലിൽ എന്നിവരായിരുന്നു മുന്നണി സ്ഥാനാർഥികൾ.