headerlogo
politics

തിരുവല്ലയിൽ സി.പി.ഐ.എം. പ്രവർത്തകൻ്റെ കൊലപാതകം; മൂന്ന് പേർ പിടിയിൽ

ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്

 തിരുവല്ലയിൽ സി.പി.ഐ.എം. പ്രവർത്തകൻ്റെ കൊലപാതകം; മൂന്ന് പേർ പിടിയിൽ
avatar image

NDR News

03 Dec 2021 07:19 AM

തിരുവല്ല: തിരുവല്ലയില്‍ സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരാണ് പിടിയിലായത്. ഇതിൽ ജിഷ്ണു യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്തിന്റെ ചുമതലയുള്ളയാളാനെന്നാണ് സൂചന.

        ആലപ്പുഴ കരുവാറ്റയിലാണ് പ്രതികൾ പിടിയിലായത്. തിരുവല്ല നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരകിലോമീറ്റര്‍ അകലെയുള്ള കലുങ്കിന് സമീപം വെച്ചാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സി പി ഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സന്ദീപിന് പിന്നാലെ മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ അക്രമി സംഘം സന്ദീപിനെ തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

        ആക്രമണത്തില്‍ പരിക്കേറ്റ ഇയാൾ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമീപത്തെ വയലിലെ വെള്ളക്കെട്ടിലിട്ട് അതി ക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്കെതിരെയും ആക്രമികൾ ആയുധം കാട്ടി ഭീഷണി മുഴക്കി. സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

NDR News
03 Dec 2021 07:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents