പള്ളിപ്പുറം വാടിക്കൽ റോഡ് ശോചനീയാവസ്ഥ പരിഹരിക്കുക
പള്ളിപ്പുറം ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി ഡോ : എം. കെ. മുനീർ എം എൽ എക്ക് നിവേദനം നൽകി

താമരശ്ശേരി: അര നൂറ്റാണ്ട് പഴക്കമുള്ള താമരശ്ശേരി പള്ളിപ്പുറം വാടിക്കൽ റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പള്ളിപ്പുറം ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് കെ പി റഹീം ഡോ : എം. കെ. മുനീർ എം എൽ എക്ക് നിവേദനം നൽകി.
എൻ കെ ഖാദർ മാസ്റ്റർ, സുൽഫി കാരാടി, കെ. പി. റഹീം, നാസർ ബാവി, പി. ലതീഫ് മാസ്റ്റർ, കെ പി. നാസർ, കെ. പി. ഷംസു, കെ. കെ. ഷംസു, റഷീദ് ഒതയോത്ത്, തുടങ്ങിയവർ സംബന്ധിച്ചു.