headerlogo
politics

സേവാഭാരതിയുടെ ആംബുലൻസ് ഇന്ന് നാടിന് സമർപ്പിക്കും

കുറ്റ്യാടിയിൽ നടക്കുന്ന ചടങ്ങിൽ സുരേഷ് ഗോപി എം. പി. ആംബുലൻസ് നാടിന് സമർപ്പിക്കും

 സേവാഭാരതിയുടെ ആംബുലൻസ് ഇന്ന് നാടിന് സമർപ്പിക്കും
avatar image

NDR News

20 Nov 2021 01:27 PM

കുറ്റ്യാടി: സേവാഭാരതി യൂണിറ്റിൻ്റെ ആതുര സേവന പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ ആംബുലൻസ് ഇന്ന് മുതൽ പ്രവർത്തന സജ്ജം. ആംബുലൻസ് സേവാനിധിയിലൂടെ ധനം സമാഹരിച്ചാണ് ആംബുലൻസ് സ്വന്തമാക്കിയത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കുറ്റ്യാടിയിൽ നടക്കുന്ന ചടങ്ങിൽ സുരേഷ് ഗോപി എം. പി. ആംബുലൻസ് നാടിന് സമർപ്പിക്കും.

       കുറ്റ്യാടിയിൽ നിർമ്മിച്ച ഓഫീസും  സുരേഷ് ഗോപി എം പി. ഉദ്ഘാടനം ചെയ്യും. സേവാഭാരതി കുറ്റ്യാടി പ്രസിഡൻ്റ് ടി. പ്രദീപൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക് സംഘം വിഭാഗ് സേവാപ്രമുഖ് എം. പ്രദീപൻ സേവാ സന്ദേശം നൽകും. സേവാ ഭാരതി ജില്ലാ ജനറൽ സെക്രട്ടറി സി. അജിത് പരിപാടിയിൽ പങ്കെടുക്കും.

      ചടങ്ങിൽ സേവാഭാരതി കുറ്റ്യാടി സെക്രട്ടറി സി. കെ. ലിജിൻ സ്വാഗതവും സേവാ ഭാരതി കുറ്റ്യാടി ട്രഷറർ ടി. നിതിൻ നന്ദിയും പറയും.

NDR News
20 Nov 2021 01:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents