ജില്ലാ പഞ്ചായത്തിലേക്കും ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലേക്കും ഡിസംബര്‍ ഏഴിന് ഉപതെരെഞ്ഞടുപ്പ്
വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി ഇരു മുന്നണികളും ബിജെപിയും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്
ബാലുശ്ശേരി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിലേക്കും ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലേക്കും ഉള്ള ഉപ തെരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ ഏഴിന് നടക്കും. എട്ടിനാണ് വോട്ടെണ്ണല്‍. തെരെഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങിയേക്കും. നന്മണ്ട ഡിവിഷനില്‍ നിന്ന് മത്സരിച്ച് ജയിച്ച സിപിഎമ്മിലെ കാനത്തില്‍ ജമീല നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് നന്മണ്ടയില്‍ തെരെഞ്ഞെടുപ്പ് നടക്കുന്നത്. നന്മണ്ടയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി മൂന്ന് മുന്നണികളും തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലേക്കുള്ള ഉപ തെരെഞ്ഞെടുപ്പ് നിലവിലുണ്ടായിരുന്ന അംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ്. സംവരണ വാര്‍ഡായ ഇവിടെ മുസ്ലിം ലീഗിലെ സ്ഥാനാര്‍ത്ഥിയായിരുന്നു വിജയിച്ചത്. ഉണ്ണികുളം പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഫിനും പത്ത് വീതം സീറ്റുകളാണ് ഉണ്ടായിരുന്നത്. ബി.ജെ.പി.യ്ക്ക് ഒരു സീറ്റാണ് ഉള്ളത്.
ഭരണം നില നിര്‍ത്താന്‍ യുഡിഎഫിന് വിജയം അനിവാര്യമാണ്. അത് കൊണ്ട് തന്നെ കനത്ത പോരാട്ടം തന്നെ ഇവിടെ നടക്കുമെന്നാണ് കരുതപ്പെടുന്നത്. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി ഇരു മുന്നണികളും ബിജെപിയും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.