പ്രളയബാധിതരായ സഹോദരിമാർക്ക് കൈത്താങ്ങായി തുറയൂർ പഞ്ചായത്ത് വനിതാ ലീഗ്
ദുരിതമനുഭവിക്കുന്ന സഹോദരികൾക്കായി വസ്ത്രങ്ങളും നിസ്കാര കുപ്പായങ്ങളും സമാഹരിച്ചു
മേപ്പയ്യൂർ : തെക്കൻ ജില്ലകളിലെ പ്രളയ ബാധിതർക്ക് കൈത്താങ്ങായി തുറയൂർ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി. പ്രളയ ദുരന്തത്തിൽ ഇരകളായ സഹോദരിമാർക്ക് വസ്ത്രങ്ങൾ, നിസ്ക്കാരക്കുപ്പായങ്ങൾ എന്നിവ പഞ്ചായത്തിലെ വിവിധ കമ്മിറ്റികളുടെ കീഴിൽ സമാഹരിച്ച് പ്രളയബാധിതർക്ക് എത്തിക്കുന്നതിന് വേണ്ടി വനിതാ ലീഗ് കമ്മിറ്റി മുന്നിട്ടിറങ്ങുകയായിരുന്നു.
മേപ്പയ്യൂരിൽ നടന്ന ചടങ്ങിൽ പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് സൗഫി താഴെക്കണ്ടി, ജനറൽ സെക്രട്ടറി ഷർമിന കോമത്ത് എന്നിവർ ചേർന്ന് വസ്ത്രങ്ങൾ ഏറ്റുവാങ്ങി.
തുറയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ശരീഫ മണലും പുറത്ത്, കെ.കെ. ഫാത്തിമ, എം.എം. ആയിഷ, ഹാജിറ പാട്ടത്തിൽ, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ, ടി. ടി. ആയിഷ, ഒ. ഹസീന, സജ്‌ന മനത്താനത്ത്, കെ. ഷമീന എന്നിവർ സംസാരിച്ചു.