വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് സിപിഎമ്മിലേക്ക് എത്തിയവരെ ഹാരമണിയിച്ച് സ്വീകരിച്ചു
പലേരിയിൽ നടന്ന സ്വീകരണപരിപാടി പി.മോഹനൻ ഉദ്ഘാടനം ചെയ്തു
![വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് സിപിഎമ്മിലേക്ക് എത്തിയവരെ ഹാരമണിയിച്ച് സ്വീകരിച്ചു വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് സിപിഎമ്മിലേക്ക് എത്തിയവരെ ഹാരമണിയിച്ച് സ്വീകരിച്ചു](imglocation/upload/images/2021/Oct/2021-10-26/1635267529.webp)
പാലേരി : വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവരെ പലേരിയിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി പി. മോഹനൻ ഹാരമണിയിച്ച് സ്വീകരിച്ചു. എഴുപത്തിയെട്ടോളം കുടുംബങ്ങളാണ് സിപിഎമ്മിലേക്ക് എത്തിയത്.
വർഗീയതക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിനൊപ്പം കോവിഡ് മഹാമാരിയിലടക്കം ജനങ്ങളെ ചേർത്ത് നിർത്തിയ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാറും രാജ്യത്തിനാകെ പുതിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് പി.മോഹനൻ പറഞ്ഞു.
കെ. വി. കുഞ്ഞിക്കണ്ണൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. കുഞ്ഞമ്മദ്, കെ. പി. അനിൽകുമാർ, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി എന്നിവർ സംസാരിച്ചു.