മഴക്കെടുതി: സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം - എം.ജി.എം സ്റ്റുഡൻസ് വിംഗ്
എം.ജി.എം. കോഴിക്കോട് നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. റഹ്മത്ത് ടീച്ചർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: മഴക്കെടുതിയിലും പ്രകൃതി ക്ഷോഭത്തിലും വീടുകൾ നഷ്ടപ്പെട്ടവർക്കും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും അടിയന്തിര സാമ്പത്തിക സഹായം എത്തിക്കണമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീന്റെ വനിതാ വിഭാഗമായ എംജിഎം സ്റ്റുഡൻസ് വിംഗ് നടുവണ്ണൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.
പഠന ഉപകരണങ്ങളും മറ്റും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് സർക്കാർ അടിയന്തിര സഹായങ്ങൾ നൽകണം. ഗൃഹാന്തരീക്ഷത്തിലും പൊതു ഇടങ്ങളിലും സ്ത്രീകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും സ്ത്രീധന രഹിത വിവാഹത്തിന് എല്ലാ സമൂഹവും മുന്നിട്ടിറങ്ങണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
എം.ജി.എം. കോഴിക്കോട് നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. റഹ്മത്ത് ടീച്ചർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എം.ജി.എം നടുവണ്ണൂർ യൂണിറ്റ് പ്രസിഡന്റ് നൗഷിദ എൻ.എം. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റുഡൻസ് വിംഗ് സംസ്ഥാന ജോ. സെക്രട്ടറി ജഹാന ഷെറിൻ മുഖ്യ പ്രഭാഷണം നടത്തി.
എം.ജി.എം പേരാമ്പ്ര മണ്ഡലം സെക്രട്ടറി സാജിദ പി. നടുവണ്ണൂർ, നഫീസ ക്രസന്റ്, ആയിശ നദ, ഖദീജ നൂഷിൻ, ഫാത്തിമത്ത് ഇർഫാന, ആത്വിക അസ്സ, തൂബ നസ്വീഹ, ഫിദ റൈഹാൻ സംസാരിച്ചു. എം.ജി.എം. നടുവണ്ണൂർ യൂണിറ്റ് സെക്രട്ടറി റാബിയ പി. സ്വാഗതവും ട്രഷറർ സുഹറ . സി.കെ. നന്ദിയും പറഞ്ഞു. ചടങ്ങിൽ എം.ജി.എം. സ്റ്റുഡന്റ്സ് വിംഗ് ഭാരവാഹികളായി ഫർഹാന ഷെറിനെയും ഹിബ ഫാത്തിമയെയും തിരഞ്ഞെടുത്തു.