headerlogo
politics

ചെങ്ങോട്ട് കാവ് പാലത്തിൻ്റെ ശോച്യാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണും - മന്ത്രി പി.എ മുഹമ്മദ് റിയാസ്

പ്രവൃത്തികൾ ഉടൻ പൂർത്തീകരിച്ച് റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 ചെങ്ങോട്ട് കാവ് പാലത്തിൻ്റെ ശോച്യാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണും - മന്ത്രി പി.എ മുഹമ്മദ് റിയാസ്
avatar image

NDR News

19 Sep 2021 09:59 AM

കൊയിലാണ്ടി: ജനങ്ങളിൽ നിന്നും പരാതി ലഭിച്ചതിനെ തുടർന്ന്  കൊയിലാണ്ടി മണ്ഡലത്തിലെ ചെങ്ങോട്ടുകാവ് പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പരിശോധന നടത്തി. ഇന്ന് പുലർച്ചെ എം.എൽ.എ കാനത്തിൽ ജമീല മറ്റ് ജനപ്രതിനിധികൾ എന്നിവരോടൊപ്പം അദ്ദേഹം നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തുകയായിരുന്നു.

പ്രവൃത്തികൾ ഉടൻ പൂർത്തീകരിച്ച് റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.തിങ്കളാഴ്ച മുതൽ തന്നെ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലങ്ങളിൽ പ്രവൃത്തി നടത്താനുള്ള അസൗകര്യം ചൂണ്ടിക്കാട്ടിയ മന്ത്രി ഈ അവസ്ഥകൾ മുൻകൂട്ടി കണ്ട് കൊണ്ട് മഴയ്ക്ക് മുന്നെയുള്ള മാസങ്ങളിൽ ഇത്തരം ജോലികൾ  പൂർത്തീകരിക്കും.

ജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് അറിയിക്കാനുള്ള സംവിധാനം നിലവിലുണ്ട്. ലഭിക്കുന്ന പരാതികൾക്ക് ഉടനടി പരിഹാരം ലഭ്യമാക്കും .പല പരാതികളിലും നേരിട്ട് തന്നെ സന്ദർശിച്ച്  കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി .

NDR News
19 Sep 2021 09:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents