കുറ്റ്യാടി പുഴയിൽ ഒഴുക്കിൽ പെട്ട രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
പാറക്കടവ് കുളമുള്ളതിൽ യുസഫിന്റെ മകൻ റിസ്വാൻ കൊളായിപ്പൊയിൽ മജീദിന്റെ മകൻ സിനാൻ എന്നീ കുട്ടികളാണ് ഒഴുക്കിൽ പെട്ടത്
പാലേരി: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽ പെട്ട രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം .പാലേരി കൈതേരി മുക്കിൽ കുറ്റ്യാടി പുഴയിൽ, ഗവർമന്റ് ഹയർസെക്കണ്ടറി സ്കൂൾ കുറ്റ്യാടിയിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ പാറക്കടവ് കുളമുള്ളതിൽ യുസഫിന്റെ മകൻ റിസ്വാൻ (14) കൊളായിപ്പൊയിൽ മജീദിന്റെ മകൻ സിനാൻ (14) എന്നീ കട്ടികൾക്കാണ് അന്ത്യം സംഭവിച്ചത്.കുറ്റ്യാടി പുഴയിൽ കൈതേരി മുക്ക് മേമണ്ണിൽ താഴ ഭാഗത്താണ് കുട്ടികൾ വെള്ളത്തിൽ മുങ്ങി പോയത്.
ഉച്ചക്ക് 12 30 ഓടെ ആണ് അപകടം ഉണ്ടായത്.ഫുട്ബാൾ കളി കഴിഞ്ഞു കുളിക്കാൻ ഇറങ്ങിയതായിരുന്നു എന്നാണ് ലഭിച്ച വിവരം. പേരാമ്പ്രയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്.