ചെറുവണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു
കണ്ടംപറമ്പിൽ അസീസ് ആണ് മരിച്ചത്

പേരാമ്പ്ര: തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ എഴാം വാർഡിലെ കണ്ടംപറമ്പിൽ അസീസ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. വാർഡിലെ തൊഴിലുറപ്പ് പ്രവൃത്തിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.
സീനത്ത് ആണ് ഭാര്യ. മക്കൾ: ഷാഫി (ഖത്തർ), ഫിദ ഫാത്തിമ. സഹോദരൻ: ഇസ്മയിൽ (കീഴ്പ്പയൂർ).