ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ മുൻ അദ്ധ്യാപകൻ പതിയാരക്കര ടി. വി നാരായണൻ അടിയോടി മാസ്റ്റർ അന്തരിച്ചു
വടകരയിൽ വിവേകാനന്ദ ഹിന്ദി കോളേജിൻ്റെ സ്ഥാപകനായിരുന്നു
പയ്യോളി: ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ മുൻ അദ്ധ്യാപകനായിരുന്ന പതിയാരക്കര ടി. വി നാരായണൻ അടിയോടി മാസ്റ്റർ അന്തരിച്ചു. 83 വയസ്സായിരുന്നു. പ്രചാരക് രത്ന, വിശിഷ്ട സേവാ സമ്മാൻ, വിശിഷ്ട ഹിന്ദി പ്രചാരക്, ഹിന്ദി സേവാ സമ്മാൻ, വൊക്കേഷണൽ എക്സലൻസ് അവാർഡ്, പ്രേംചന്ദ് അവാർഡ് തുടങ്ങിയ ഒട്ടേറെ ഹിന്ദി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. തികഞ്ഞ ഗാന്ധിയനും വടകരയിൽ വിവേകാനന്ദ ഹിന്ദി കോളേജിൻ്റെ സ്ഥാപകനുമായിരുന്നു.
സന്തോഷ് കുമാർ (സതേൺ റയിൽവേ, ചെന്നൈ), സതീഷ് ബാബു (അദ്ധ്യാപകൻ, സി.കെ.ജി.എം. എച്ച്.എസ്.എസ്. ചിങ്ങപുരം), സ്മിത (അദ്ധ്യാപിക, ചീനംവീട് യു.പി. സ്കൂൾ) എന്നിവർ മക്കളും യു.പി മുരളീധരൻ (റിട്ട. എക്സൈസ്) ജാമാതാവുമാണ്.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് പതിയാരക്കര വീട്ട് വളപ്പിൽ. നിര്യാണത്തിൽ അനുശോചിച്ച് നാളെ (01/07/2024) സ്കൂളിന് അവധി ആയിരിക്കും പകരം 06/07/2024 ശനിയാഴ്ച പ്രവൃത്തി ദിനം ആയിരിക്കും