
നടുവണ്ണൂർ: നടുവണ്ണൂരിലെ ഓട്ടോ ഡ്രൈവറായ പരപ്പിൽ സിറാജിന്റെ മാതാവ് കുഞ്ഞാമി (65) നിര്യാതയായി. സീനത്ത് മകളാണ്. മരുമക്കൾ പരേതനായ ഷംസുദ്ദീൻ (പറമ്പത്ത്), ഖൈറുന്നിസ (മന്ദങ്കാവ്) എന്നിവരാണ്. മറിയം, പരേതരായ ഇമ്പിച്ചി മൊയ്തി, ആയിഷ എന്നിവർ സഹോദരരാണ്. മയ്യത്ത് നിസ്കാരം ഉച്ചയ്ക്ക് 2.30ന് നടുവണ്ണൂർ മുള്ളമ്പത്ത് അൽ ഹുദാ മസ്ജിദിൽ നടക്കും.