
കോക്കല്ലൂർ: അഭിവക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവും പിന്നീട് സി.പി.എം. പ്രവർത്തകനുമായിരുന്ന ചന്ദൻ കണ്ടി ഗോവിന്ദൻ നായർ [84] നിര്യാതനായി. എരമംഗലം മിച്ചഭൂമി സമരപോരളിയായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് പോലീസ് മർദ്ദനമേറ്റു .നിരവധി കാലം ഒളിവ് ജീവിതം തുടരേണ്ടി വന്നിട്ടുണ്ട്. അറിയപ്പെടുന്ന കോൽക്കളി കലാകാരനും നാടക പ്രവർത്തകനും പറമ്പിൻ മുകളിലെ സി. കെ.ആർ വായനശാല, ചെന്താര തീയറ്റേഴ്സ് എന്നിവയുടെ പ്രവർത്തകനുമായിരുന്നു. ഭാര്യ സരോജിനി അമ്മ മക്കൾ. - ജിനേഷ് , ജിഷ സഹോദരങ്ങൾ: പരേതരായ നാരായണി അമ്മ ,പാർവ്വതി അമ്മ,സി.കെ. രാഘവൻ കൃഷ്ണൻ അമ്പാടി, സി.കെ. ബാലൻ മാസ്റ്റർ മരുമക്കൾ: നിഷ [അംഗൻവാടി വർക്കർ തുരുത്യാട് ] പരേതനായ ബാലകൃഷ്ണൻ [മേപ്പയ്യൂർ)