നടുവണ്ണൂർ: കാവുന്തറ പെരുവീട്ടിൽ അശോകൻ നിര്യാതനായി. 63 വയസ്സായിരുന്നു. ഭാര്യ ശാരദ. സഹോദരങ്ങൾ: പ്രഭാകരൻ, പ്രകാശൻ, ഗീത.
തിരുവോട് : മുസ്ലിം ലീഗ് നേതാവും പാലോളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായ വളവിൽ മമ്മു (73) നിര്യാതനായി. കോട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹി പാലോളി മഹല്ല് ജമാഅത്തിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ഏറെ കാലം പ്രവർത്തിച്ചു. ഭാര്യ : അവ്വോമ ഉമ്മ, മക്കൾ : റഫീഖ് (ഫേമസ് ബേക്കറി അത്തോളി ) ജറീഷ് (മാനേജർ മലബാർ ജ്വല്ലേഴ്സ് പത്തനംതിട്ട ) മരുമക്കൾ: ഷാഹിന നടുക്കുനിയിൽ (കൂരാച്ചുണ്ട്), ഷഫീന കണയമ്പത്ത് (കിഴക്കൻ പേരാമ്പ്ര). പരേതനായ വളവിൽകുഞ്ഞമ്മദ്, പരേതനായ ചെറിയ മമ്മു, പരേതനായ അമ്മദ്, പരേതയായ പാത്തുമ്മോട്ടി, വളവിൽ ഹമീദ് (റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ) എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം 10 മണിക്ക് പാലോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
മേപ്പയൂർ: പുത്തൂപ്പട്ടയിൽ കല്യാണി നിര്യാതയായി. 82 വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: വസന്ത, സുരേന്ദ്രൻ, ഷിബ, പരേതയായ ശൈലജ. മരുമക്കൾ: ശങ്കരൻ (നൊച്ചാട്), ശ്രീദേവി, രാഘവൻ (ചെറുക്കാട്). സംസ്കാരം കാലത്ത് 8 മണിക്ക്.
മേപ്പയൂർ: ചാവട്ട് കോറോത്ത് നാരായണൻ നായർ നിര്യാതനായി. 88 വയസ്സായിരുന്നു. ഭാര്യ മീനാക്ഷിഅമ്മ. മക്കൾ: ഗീത, രാജീവൻ, രാഗേഷ്. മരുമക്കൾ: സുരേഷ് (എരവട്ടൂർ), സീമ, ശ്രീജ (കൊയിലാണ്ടി സബ്ബ്കോടതി). സഹോദരങ്ങൾ: ഗോവിന്ദൻ നായർ (വാല്യക്കോട്), രാമൻ നായർ (ചാവട്ട്), ശ്രീദേവി അമ്മ കേളമ്പത്ത്, പരേതരായ അച്ചുതൻ നായർ, ദാമോദരൻ നായർ, കണ്ണൻ നായർ, ലക്ഷ്മി അമ്മ. സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച.
മേപ്പയ്യൂർ: മേപ്പയ്യൂർ കൊടുമയിൽ ബാലൻ നായർ (90) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: കെ സേതുമാധവൻ (റിട്ടയേഡ് എസ്.ഐ വടകര ട്രാഫിക് സ്റ്റേഷൻ), രാജഗോപാൽ (ആർ.ഡി.ഒ ഓഫീസ്, വടകര), രതി, രേഖ. മരുമക്കൾ: ബാബുരാജ് (അയനിക്കാട്), മുരളീധരൻ (കീഴൂർ), സിന്ധു, സബിത. സഹോദരി: മലയിൽ മീത്തൽ ഓമന അമ്മ. സംസ്കാരം ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
മേപ്പയൂർ: മുൻബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും, കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റുമായിരുന്ന ചിരുവോത്ത് രാഘവൻ നായർ നിര്യാതനായി. 78 വയസ്സായിരുന്നു. ഭാര്യ പരേതയായ ജാനു അമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണൻ (വിമുക്ത ഭടൻ), ജയപ്രകാശ് (വിമുക്ത ഭടൻ), പ്രശാന്ത് (തൃശൂർ). മരുമക്കൾ: ജോബിന, ബഗിത, ശ്രീശുഭ. സഹോദരങ്ങൾ: പരേതരായ നാരായണൻ നായർ, ഗോപാലൻ നായർ, നാണിയമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക്.
അരിക്കുളം: കാരയാട് തറമലങ്ങാടിയിലെ പുത്തൻപുരയിൽ രാജൻ നിര്യാതനായി. 64 വയസ്സായിരുന്നു. പിതാവ് പരേതനായ കുഞ്ഞിരാമൻ നായർ. ഭാര്യ കമല കെ.കെ. (സി.പി.ഐ. (എം.) തറമൽ നോർത്ത് ബ്രാഞ്ച് അംഗം, അരിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് എ.ഡി.എസ്., പ്രസിഡൻ്റ്, ഹരിത കർമസേന അംഗം). . മക്കൾ: അതുല്യ, അഹല്യ (വിദ്യാർത്ഥിനി, സെൽട്രൽ യൂണിവേഴ്സിറ്റി, പഞ്ചാബ്). മരുമകൻ: സുജിത്ത് തോട്ടത്തിൽ പുറ്റാട്. സഹോദരങ്ങൾ: പുത്തൻപുരയിൽ ബാലകൃഷ്ണൻ, പരേതയായ ദേവി അമ്മ, പരേതയായ നാരായണി അമ്മ. സംസ്കാരം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്.
അരിക്കുളം: മേലമ്പത്ത് ജാനകിയമ്മ നിര്യാതയായി. 97 വയസ്സായിരുന്നു. ഭർത്താവ് പരേതനായ മേലമ്പത്ത് രാരുക്കുട്ടി നായർ. മക്കൾ: സുകുമാരൻ കിടാവ് (മുൻ സെക്രട്ടറി, അരിക്കുളം സർവീസ് സഹകരണ ബാങ്ക്), വാസു (പ്രസിഡൻ്റ്, ശ്രീ അരിക്കുന്ന് വിഷ്ണു ക്ഷേത്രം), വിശ്വനാഥൻ (മാംഗ്ലൂർ), ശ്രീലത (അമ്പാടി ബേങ്കേഴ്സ്, അരിക്കുളം), വേണു (ധനലക്ഷ്മി ബാങ്ക്, അരിക്കുളം), രാജൻ (കച്ചവടം). മരുമക്കൾ: പങ്കജവല്ലി, വത്സല, രതി, ഉണ്ണികൃഷ്ണൻ അമ്പാടി (പൂക്കാട്), ഉഷ, ലിസി കുമാരി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കുട്ടൻ കിടാവ്, നാരായണിയമ്മ, ദാമോദരൻ കിടാവ്. സംസ്കാരം ഇന്നു രാത്രി 9.30ന്.