മേപ്പയൂർ: മുൻബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും, കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റുമായിരുന്ന ചിരുവോത്ത് രാഘവൻ നായർ നിര്യാതനായി. 78 വയസ്സായിരുന്നു. ഭാര്യ പരേതയായ ജാനു അമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണൻ (വിമുക്ത ഭടൻ), ജയപ്രകാശ് (വിമുക്ത ഭടൻ), പ്രശാന്ത് (തൃശൂർ). മരുമക്കൾ: ജോബിന, ബഗിത, ശ്രീശുഭ. സഹോദരങ്ങൾ: പരേതരായ നാരായണൻ നായർ, ഗോപാലൻ നായർ, നാണിയമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക്.