അരിക്കുളം: കാരയാട് തറമലങ്ങാടിയിലെ പുത്തൻപുരയിൽ രാജൻ നിര്യാതനായി. 64 വയസ്സായിരുന്നു. പിതാവ് പരേതനായ കുഞ്ഞിരാമൻ നായർ. ഭാര്യ കമല കെ.കെ. (സി.പി.ഐ. (എം.) തറമൽ നോർത്ത് ബ്രാഞ്ച് അംഗം, അരിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് എ.ഡി.എസ്., പ്രസിഡൻ്റ്, ഹരിത കർമസേന അംഗം). . മക്കൾ: അതുല്യ, അഹല്യ (വിദ്യാർത്ഥിനി, സെൽട്രൽ യൂണിവേഴ്സിറ്റി, പഞ്ചാബ്). മരുമകൻ: സുജിത്ത് തോട്ടത്തിൽ പുറ്റാട്. സഹോദരങ്ങൾ: പുത്തൻപുരയിൽ ബാലകൃഷ്ണൻ, പരേതയായ ദേവി അമ്മ, പരേതയായ നാരായണി അമ്മ. സംസ്കാരം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്.