headerlogo

ചരമം

ലൈസമ്മ ആൻറണി (കൂരാച്ചുണ്ട് )

10-12-2024
../upload/obit/2024/Dec/2024-12-10/Screenshot_20241210-093245~2.webp

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഹൈസ്ക്കൂൾ അധ്യാപികയായിരുന്ന ലൈസമ്മ ആൻ്റണി മൂർത്തിയിൽ ( 60 ) നിര്യാതയായി. പരേത പാല കൊഴുവനാൽ പൊയ്യക്കര പരേതനായ ആൻ്റണിയുടേയും ഏലിക്കുട്ടിയുടെയും മകളാണ്. ഭർത്താവ്: ലൂക്കോസ് മാത്യൂ (രാജു. റിട്ട. എ ഇ ഒ മുക്കം) . മക്കൾ: സച്ചിൻ ലൂക്കോസ് (ലോക്കോ പൈലറ്റ് ഇൻഡ്യൻ റെയിൽവെ), സാന്ദ്ര ലൂക്കോസ് (കാനഡ). മരുമക്കൾ: ഡോ. മരിയ സ്റ്റീഫൻ കൊട്ടാരത്തിൽ, അജോ സി ചാക്കോ ചിറ്റിലപ്പിള്ളി (കാനഡ). ഭൗതീക ദേഹം നാളെ (10.12.2024 ചൊവ്വാഴ്ച) വൈകിട്ട് 3 മണിക്ക് വേനപ്പാറയിലെ വീട്ടിൽ എത്തിക്കും.ബുധനാഴ്ച(11.12.2024) രാവിലെ 9 മണിക്ക് വേനപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ മസംസ്ക്കാരം നടത്തും

Obituary

../upload/obit/2024/Dec/2024-12-24/Screenshot_2024-12-24-21-20-41-29.webp

നമ്പൂരിയോത്ത് എൻ.എം. മണിപ്രസാദ് (അരിക്കുളം)

അരിക്കുളം: കോഴിക്കോട് തിരുവണ്ണൂർ ഗവ. യു.പി. സ്കൂൾ അദ്ധ്യാപകൻ നമ്പൂരിയോത്ത് എൻ.എം. മണിപ്രസാദ് നിര്യാതനായി. 51 വയസ്സായിരുന്നു. പിതാവ് പരേതനായ നമ്പൂരിയോത്ത് മീത്തൽ കുഞ്ഞികൃഷ്ണൻ. മാതാവ് പരേതയായ നാരായണി അമ്മ. ഭാര്യ രമ്യ (പ്രീ പ്രൈമറി അദ്ധ്യാപിക). മകൾ ഹൃദ്യ ആർ. പ്രസാദ് (സൂര്യ). സഹോദരങ്ങൾ: സി. രാധ (റിട്ട. സി.പി.ഒ., മുൻ പ്രസിഡന്റ്‌, അരിക്കുളം ഗ്രാമ പഞ്ചായത്ത്‌, സി.പി.എം. അരിക്കുളം ലോക്കൽ കമ്മിറ്റി അംഗം), വത്സല (നേഴ്സ്), സി. രവീന്ദ്രൻ (റിട്ട. സൂപ്രണ്ട്, സഹകരണ വകുപ്പ്, സി.പി.എം. അരിക്കുളം നോർത്ത് ബ്രാഞ്ച് മെമ്പർ), സി. ശശീന്ദ്രൻ (വിമുക്ത ഭടൻ), വസന്ത എൻ.എം. (റിട്ട. സബ് ഇൻസ്‌പെക്ടർ), സുരേഷ് ബാബു എൻ.എം. (ഓസ്ട്രേലിയ), പരേതരായ അനിത, മുരളി.

../upload/obit/2024/Dec/2024-12-22/Screenshot_20241222-072834~2.webp

മമ്മു തിരുവോട് (തിരുവോട്)

തിരുവോട് : മുസ്ലിം ലീഗ് നേതാവും പാലോളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായ വളവിൽ മമ്മു (73) നിര്യാതനായി. കോട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹി പാലോളി മഹല്ല് ജമാഅത്തിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ഏറെ കാലം പ്രവർത്തിച്ചു. ഭാര്യ : അവ്വോമ ഉമ്മ, മക്കൾ : റഫീഖ് (ഫേമസ് ബേക്കറി അത്തോളി ) ജറീഷ് (മാനേജർ മലബാർ ജ്വല്ലേഴ്‌സ് പത്തനംതിട്ട ) മരുമക്കൾ: ഷാഹിന നടുക്കുനിയിൽ (കൂരാച്ചുണ്ട്), ഷഫീന കണയമ്പത്ത് (കിഴക്കൻ പേരാമ്പ്ര). പരേതനായ വളവിൽകുഞ്ഞമ്മദ്, പരേതനായ ചെറിയ മമ്മു, പരേതനായ അമ്മദ്, പരേതയായ പാത്തുമ്മോട്ടി, വളവിൽ ഹമീദ് (റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ) എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം 10 മണിക്ക് പാലോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.