കല്ലാനോട്: അറക്കൽ മേരി ജോർജ് (89)നിര്യാതയായി.തലയാട് എ എൽ പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. തൃശൂർ പുലിക്കോട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എ. ടി.ജോർജ് (റിട്ട. പ്രധാനാധ്യാപകൻ ഹോളി ഫാമിലി യു. പി സ്കൂൾ പടത്തുകടവ് ). മക്കൾ : ബ്രീസി രാജീവ്( റിട്ട.പ്രിൻസിപ്പൽ, ബാപ്പുജി ഹയർ സെക്കൻഡറി സ്കൂൾ, കുത്താട്ടുകുളം) ജോൺസൺ ജോർജ്(കൊച്ചിൻ എയർപോർട്ട്), പോൾസൺ ജോർജ്(സ്നേഹതീരം കല്ലാനോട്). മരുമക്കൾ: കെ.എ.രാജീവ് ,പിറവം( റബർ ബോർഡ് കോട്ടയം),റോസി ജോൺസൺ ചിറയത്ത് മഞ്ഞിലാസ്, തൃശൂർ( അധ്യാപിക, ബഹറൈൻ), ശുഭ പോൾ സൺ എടപ്പള്ളി (കോടഞ്ചേരി). സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് കല്ലാനോട് സെൻ്റ് മേരീസ് പള്ളിയിൽ.