headerlogo

ചരമം

കാർത്തികയിൽ ഷൈലമ്മ (തലയാട് )

30-09-2024
../upload/obit/2024/Sep/2024-09-30/IMG_20240930_214724.webp

തലയാട്: കാർത്തികയിൽ ജോണിയുടെ ഭാര്യ ഷൈലമ്മ (61) നിര്യാതയായി. തലയാട് മുണ്ടത്താനത്ത് കുടുംബാംഗമാണ്. മക്കൾ: ഡോ :ചിഞ്ചു ജോണി (ഐ.ഐ.ടി) ജെബിൻ ജോണി (ഓസ്ട്രേലിയ) മരുമക്കൾ: ഡോ : മിഥുൻ ജെയിംസ് തേരകത്തിങ്കൽ (തലയാട്), ഡോ:ദിയ ജോയ്( ഓസ്ട്രേലിയ) കുപ്പോഴയ്ക്കൽ, അറക്കുളം, തൊടുപുഴ. സഹോദരങ്ങൾ: മേഴ്സി (ഇട്ടിയപ്പാറ ) ഷേർളി (മാണിശ്ശേരി) ബേബി അലക്സ്, ഷാജി അലക്സ്, സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തലയാട് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.

Obituary

../upload/obit/2025/Mar/2025-03-09/Screenshot_20250309-164604~2.webp

ഗോവിന്ദൻ നായർ (കോക്കല്ലൂർ)

കോക്കല്ലൂർ: അഭിവക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവും പിന്നീട് സി.പി.എം. പ്രവർത്തകനുമായിരുന്ന ചന്ദൻ കണ്ടി ഗോവിന്ദൻ നായർ [84] നിര്യാതനായി. എരമംഗലം മിച്ചഭൂമി സമരപോരളിയായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് പോലീസ് മർദ്ദനമേറ്റു .നിരവധി കാലം ഒളിവ് ജീവിതം തുടരേണ്ടി വന്നിട്ടുണ്ട്. അറിയപ്പെടുന്ന കോൽക്കളി കലാകാരനും നാടക പ്രവർത്തകനും പറമ്പിൻ മുകളിലെ സി. കെ.ആർ വായനശാല, ചെന്താര തീയറ്റേഴ്സ് എന്നിവയുടെ പ്രവർത്തകനുമായിരുന്നു. ഭാര്യ സരോജിനി അമ്മ മക്കൾ. - ജിനേഷ് , ജിഷ സഹോദരങ്ങൾ: പരേതരായ നാരായണി അമ്മ ,പാർവ്വതി അമ്മ,സി.കെ. രാഘവൻ കൃഷ്ണൻ അമ്പാടി, സി.കെ. ബാലൻ മാസ്റ്റർ മരുമക്കൾ: നിഷ [അംഗൻവാടി വർക്കർ തുരുത്യാട് ] പരേതനായ ബാലകൃഷ്ണൻ [മേപ്പയ്യൂർ)

../upload/obit/2025/Mar/2025-03-09/IMG_20250309_085249.webp

നമ്പ്രത്തുമ്മൽ കുഞ്ഞിക്കണ്ണൻ (കായണ്ണ)

കായണ്ണ : കായണ്ണയിലെ പ്രമുഖ കോൺഗ്രസ് നേതാവും തൊഴിലാളി പ്രസ്ഥാനങ്ങളുടെ അമരക്കാരനും ആയിരുന്ന നമ്പ്രത്തുമ്മൽ കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി, ഡി കെ ഡി എഫ് മണ്ഡലം പ്രസിഡണ്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി കായണ്ണ പഞ്ചായത്ത്പ്രസിഡണ്ട്, കെട്ടിട തൊഴിലാളി നിർമ്മാണ കോൺഗ്രസ് ജില്ലാ കമ്മിറ്റി മെമ്പർ, ഐഎൻടിയുസി പഞ്ചായത്ത് ഭാരവാഹി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. പരേതനായ നമ്പ്രത്തുമ്മൽ ചെക്കിണിയുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക, മക്കൾ: ഷൈജു (എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ചേളന്നൂർ), ഷൈജി. മരുമക്കൾ : ശ്രുതി (അധ്യാപിക നരയംകുളം എ യു പി സ്കൂൾ), വിനോദൻ (നടുക്കണ്ടി പാറ). സഹോദരങ്ങൾ: ദേവി, ചന്ദ്രൻ, ശശി, ഗീത, കരുണാകരൻ. സംസ്കാരം ഇന്ന് പകൽ 12 മണിക്ക് വീട്ടുവളപ്പിൽ.