headerlogo

ചരമം

എരഞ്ഞിക്കൽ നാരായണി അമ്മ (മേപ്പയൂർ)

10-06-2024
../upload/obit/2024/Jun/2024-06-10/Screenshot_2024-06-10-18-41-54-60.webp

മേപ്പയൂർ: മഠത്തുംഭാഗത്തെ എരഞ്ഞിക്കൽ നാരായണി അമ്മ നിര്യാതയായി. 85 വയസ്സായിരുന്നു. ഭർത്താവ് പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന പരേതനായ എരഞ്ഞിക്കൽ നാരായണൻ നായർ. മക്കൾ: ഭാനുമതി, പ്രഭാകരൻ, വിശ്വനാഥൻ. മരുമക്കൾ: സരോജിനി, സുമ, പരേതരായ ബാലൻ നായർ, കുഞ്ഞിരാമൻ നായർ. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, നാരായണൻ നായർ, ജാനു അമ്മ. സംസ്കാരം ഇന്നു രാത്രി 9 മണിക്ക്.

Obituary

../upload/obit/2024/Jul/2024-07-26/IMG_20240726_083518.webp

കരുവത്ത്കണ്ടി കലന്തൻ ഹാജി (പേരാമ്പ്ര)

ഈസ്റ്റ്‌ പേരാമ്പ്ര : കരുവത്ത്കണ്ടി കലന്തൻ ഹാജി (105) നിര്യാതനായി. കിഴക്കൻ പേരാമ്പ്രയിലെ പഴയകാല മുസ്‌ലിം ലീഗ് നേതാവും കിഴക്കൻ പേരാമ്പ്രയിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തിരുന്നു. ഭാര്യ പരേതയായ ആയിഷ ഹജ്ജുമ്മ. മക്കൾ : കെ കെ ഫാത്തിമാ(മുൻ വാർഡ് മെമ്പർ ), അമ്മദ് പാലാട്ടക്കര, മൊയ്തി പി കെ, ഖദീജ, ഇബ്രാഹിം പാലാട്ടക്കര, സാറ, സുബൈദ, ബുഷ്‌റ. മരുമക്കൾ : കുഞ്ഞമ്മദ് കുട്ടിക്കുന്നുമ്മൽ, മോനുട്ടി മുബാറക്, കാസിം ചൂരങ്കണ്ടി, കുഞ്ഞാമു ചെമ്പ്ര, നസീർ കുന്നരം വെള്ളി, സാറ, നഫീസ, സാജിത. സഹോദരങ്ങൾ : മൊയ്‌തീൻ ഹാജി കെ കെ, ഇബ്രാഹിം ഹാജി കെ കെ, ഖദീജ, മറിയം, ആയിഷ. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ഈസ്റ്റ് പേരാമ്പ്ര ജമാ മസ്ജിദിൽ നടന്നു.

../upload/obit/2024/Jul/2024-07-23/Screenshot_2024-07-23-10-01-01-33.webp

കേളച്ചൻ വീട്ടിൽ ഗോപാലൻ (മേപ്പയൂർ)

മേപ്പയൂർ: മുൻകാല കോൺഗ്രസ് പ്രവർത്തകൻ നരക്കോട് കേളച്ചൻ വീട്ടിൽ ഗോപാലൻ നിര്യാതനായി. 82 വയസ്സായിരുന്നു. നരക്കോട് നടുക്കണ്ടി പരദേവതാ ക്ഷേത്രം പ്രസിഡന്റ്, നരക്കോട് വാർഡ് കോൺഗ്രസ്സ് പ്രസിഡൻ്റ്, കൊഴുക്കല്ലൂർ ക്ഷീരോത്പാദക സംഘം ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ ജാനു. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ, മാടാക്കര ഗവ. എൽ.പി. സ്കൂൾ), പ്രദീപൻ, ദിനേശൻ (114 ബൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ്). മരുമക്കൾ: ഗീത (ഇരിങ്ങത്ത്), ഷൈന (പൊയിൽക്കാവ്), രാജിക (മേലൂർ). സഹോദരങ്ങൾ: കല്യാണി, ഗോവിന്ദൻ, ജാനകി, യു.കെ. അശോകൻ (റിട്ട. അദ്ധ്യാപകൻ, കുറുന്തോടി യു.പി. സ്ക്കൂൾ), യു.കെ. രവി, പരേതരായ കുഞ്ഞിരാമൻ, രാരിച്ചൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.