headerlogo
local

സരോജിനിക്കും കുടുംബത്തിനും വിഷുക്കൈനീട്ടം ;സ്നേഹവീടുമായി ഉമ്മൻചാണ്ടി ചാരിറ്റബിൾ സെന്റർ

കാരയാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെന്ററാണ് വീട് നിർമ്മിച്ച് നൽകിയത്.

 സരോജിനിക്കും കുടുംബത്തിനും വിഷുക്കൈനീട്ടം ;സ്നേഹവീടുമായി ഉമ്മൻചാണ്ടി ചാരിറ്റബിൾ സെന്റർ
avatar image

NDR News

17 Apr 2025 08:07 AM

  അരിക്കുളം: കാറ്റിലും മഴയിലും കൂര നിലംപൊത്തും. കുതിച്ചെത്തുന്ന വയൽ വെള്ളത്തിൽ പാമ്പുകൾ ഇഴഞ്ഞെത്തും. ഉറക്കം വരാതെ കസേരയിൽ കയറി നിന്ന് നേരം വെളുപ്പിക്കും. ഭക്ഷണം പാകം ചെയ്യാൻ പോലും ഇടമില്ലാതെ പരിസരമാകെ വെള്ളക്കെട്ടും ചെളിയും നിറയും. ഒടുവിൽ ദുരിതം ശീലമാക്കിയ കുടുംബത്തിന്റെ സ്വപ്നം സഫലമായി. ഈ വീട് ഇനിയിവർക്ക് സ്വർ​ഗമാണ്. മഴ വരുമ്പോൾ കുടുംബത്തിന് ആധിയില്ല. കാരയാട് കാളിയത്ത് മുക്ക് നല്ലശ്ശേരിക്കുനി സ​രോജിനിക്കും രോ​ഗിയായ ഭർത്താവ് സാജനും സുരക്ഷിത മായി കിടന്നുറങ്ങാം.

 ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയ തക‍ർന്നു വീഴാറായ കൂരയിൽ താമസിച്ചിരുന്ന ഇവർക്ക് സ്നേഹവീടായ ഒ സി ഭവനം നിർമിച്ച് നൽകിയത് കാരയാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെന്ററാണ്. മൂന്നാഴ്ചയ്ക്കുള്ളിലാണ് പ്രദേശ ത്തെ യു ഡി എഫ് പ്രവർത്തകരുടെ ശ്രമദാനത്തിലൂടെയും നാട്ടിലെയും വിദേശത്തെയും മനുഷ്യ സ്നേഹി കളുടെ സഹായത്തോടെയുമാണ് വീടൊരുക്കിയത്.

   അരിക്കുളത്തെ കോൺ​ഗ്രസ് സേവാദൾ പ്രവർത്തകയായിരുന്ന സ​രോജിനി വർഷങ്ങളായി വീടില്ലാതെ ദുരിത ജീവിതം തള്ളിനീക്കുകയായിരുന്നു. നിത്യ രോ​ഗി ആയതിനാൽ ഭർത്താവ് സാജന് ജോലിക്കൊന്നും പോകാൻ കഴിയില്ല. സരോജിനി മാത്രമാണ് ഏക ആശ്രയം. വീട്ടു ജോലിക്കു പോയാണ് സരോജിനി നിത്യവൃത്തി ക്കുള്ള പണം കണ്ടെത്തുന്നത്. രോഗിയായ ഭർത്താവിന് മരുന്നു വാങ്ങാനും ഈ ​ഗൃഹനാഥ ഏറെ ബുദ്ധിമുട്ടുകയാണ്. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ പ്രയാസപ്പെടുമ്പോഴാണ് ഷാഫി പറമ്പിൽ എം പി നേരിട്ടെത്തി സഹായം വാ​ഗ്ദാനം ചെയ്തത്.

   കഴിഞ്ഞ മഴക്കാലത്ത് ഹനുമാൻ കുനി എസ് സി കോളനിയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ എം പി സ്ഥലം സന്ദർശിച്ചിരുന്നു. കോളനിയുടെ സമീപത്ത് താമസിക്കുന്ന സരോജിനിയുടെ വെള്ളം കയറി തകർന്നടിഞ്ഞ കൂര ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യു ഡി എഫ് പ്രവർത്തകരോട് കുടംബത്തിന് വീട് നിർമിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടതിനെ ത്തുടർന്ന് ഒ സി ചാരിറ്റബിൾ സെന്റർ ഈ ദൗത്യം ഏറ്റെടുക്കു കയും ചെയ്തു. സരോജിനിയുടെ അച്ഛൻ അരിയൻ പ്രാദേശിക കോൺ​ഗ്രസ് നേതാവായിരുന്നു. 

   ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെന്റർ പ്രവർത്തകരായ ശിവൻ ഇലവന്തിക്കര, ഹാഷിം കാവിൽ, മനോജ് എളമ്പിലാട്ട്, റഷീദ് പറുകുന്നത്ത്, ലതേഷ് പുതിയേടത്ത്, പി കെ റാഷിദ്, അമ്മദ് നാറാത്ത്, യു എം ഷിബു, ആനന്ദ് കിഷോർ കീഴൽ, ബീരാൻ കുട്ടി ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിർമാണം പൂർത്തീകരിച്ചത്. ഷാഫി പറമ്പിൽ എം പി വീടിന്റെ താക്കോൽ കൈമാറും.

NDR News
17 Apr 2025 08:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents