ഇനി നല്ല തേനും തേനുദ്പന്നങ്ങളും വാങ്ങാൻ പെരുവണ്ണാമുഴിയിൽ പോയാൽ മതി
സ്റ്റാർസ് ഹാണി വാലി പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലാണ് ഹാണി മ്യൂസിയം

പെരുവണ്ണാമൂഴി : സി.എം.ഐ സഭയുടെ സാമുഹ്യ സേവന വിഭാഗമായ സെൻറ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവ്വീസ് (സ്റ്റാർസ്) ന്റെ ഹാണി മ്യൂസിയം വിനോദ സഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിയിൽ പ്രവർത്തനമാരംഭിച്ചു. സ്റ്റാർസ് കോഴിക്കോട് നബാർഡിന്റെ സാമ്പത്തിക സഹായവും ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ പിന്തുണയോടെ ആരംഭിച്ച സ്റ്റാർസ് ഹാണി വാലി പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലാണ് ഹണി മ്യൂസിയം ഒരുക്കിയിരിക്കുന്നത്.ഹണി മ്യൂസിയത്തിൽ ശുദ്ധമായ തേനിന്റെയും തേൻ ഉൽപ്പന്നങ്ങളുടെയും തേനീച്ച കൃഷിയുടെ ഉപകരണങ്ങളുടെയും പ്രദർശനവും വിൽപനയും ഒരുക്കിയിരിക്കുന്നു. സ്റ്റാർസ് ഹാണിവാലി പ്രൊഡ്യൂസർ കമ്പനിയുടെയും കമ്പനിയുടെയും ആദ്യ സംരംഭമായ സ്റ്റാർസ് ഹണി മ്യൂസിയത്തിൻ്റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽ അധ്യക്ഷത വഹിച്ചു.
സ്റ്റാർസ് പ്രസിഡൻറ് ഫാ. ഡോ. ബിജു ജോൺ മുഖ്യ പ്രഭാഷണം നടത്തി. ഹാണി വാലി കൌണ്ടർ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി. നിർവ്വഹിച്ചു. കമ്പനിയുടെ ഷയർ സർട്ടിഫിക്കറ്റ് വിതരണം റൂബി ജോസഫ് കൊമ്മറ്റത്തിന് നൽകി കുറ്റ്യാടി ജലസേചന പദ്ധതി അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ ബിജു നിർവ്വഹിച്ചു. ലോഗോ പ്രകാശനം നബാർഡ് ജില്ല ഡെവലപ്മെന്റ് മാനേജർ വി. രാഗേഷ് നിർവ്വഹിച്ചു.