ബാലസംഘം വേനൽ തുമ്പി കലാജാഥയുടെ സ്വാഗത സംഘം രൂപീകരിച്ചു
സി.പി.ഐ.എം. ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: ബാലസംഘം വേനൽ തുമ്പി കലാജാഥയുടെ ഏരിയാ പരീശീലനം ഏപ്രിൽ 17 മുതൽ 25 വരെ മേപ്പയൂർ സൗത്ത് മേഖലയിലെ മഞ്ഞക്കുളത്ത് വെച്ച് നടത്താൻ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. സി.പി.ഐ.എം. ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് സാഞ്ചൽ എസ്.ജെ. അദ്ധ്യക്ഷത വഹിച്ചു.
ഏരിയാ കമ്മിറ്റി അംഗം കെ. രാജീവൻ, എൻ.എം. ദാമോധരൻ, കെ.കെ. നിധീഷ്, ദേവിക പാലയാട്ട്, മർഫിദ എസ്. രാജീവ്, ഭവ്യ ബിന്ദു, ഫിദൽ കെ.എം., വ്യാസ് വിജയ്, ആർ.വി. അബ്ദുള്ള, സി.എം. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
രമ്യ എ.പി. സ്വാഗതവും രജീഷ് ഇ. നന്ദിയും പറഞ്ഞു. രജീഷ് ഇ. (ജനറൽ കൺവീനർ), പ്രകാശൻ പി. (ചെയർമാൻ), എം.കെ. കേളപ്പൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.