headerlogo
local

'മഴത്തുള്ളികൾ' മേധ ഇഷാനിയുടെ രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തുരമേശ് കാവിൽ പ്രകാശനം

കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ പ്രകാശനകർമ്മം നിർവഹിച്ചു

 'മഴത്തുള്ളികൾ' മേധ ഇഷാനിയുടെ രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തുരമേശ് കാവിൽ പ്രകാശനം
avatar image

NDR News

05 Apr 2025 08:40 PM

പേരാമ്പ്ര: ചെറുവാളൂർ ജി.എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി മേധ ഇഷാനി എന്ന ഏഴു വയസ്സുകാരിയുടെ രണ്ടാമത്തെ പുസ്തകം 'മഴത്തുള്ളികൾ' 'ഇടം' ആർട്ട് ഗാലറി ഓഡിറ്റോറിയത്തിൽ വച്ച് പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ പ്രകാശനം ചെയ്തു. പുത്തൻ ടെക്നോളജിയുടെ അതിപ്രസരത്തിൽ കുഞ്ഞുങ്ങളിലെ സർഗ്ഗ പരത മുരടിച്ചു പോകാതെ സജീവമാക്കാൻ അദ്ധ്യാപകരുടേതെന്ന പോലെ രക്ഷിതാക്കളുടെയും കടമയാണെന്നും അത് വർത്തമാനകാലത്തിൻ്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.

      ചെറുവാളൂർ ജി.എൽ.പി. സ്കൂൾ പ്രധാനാദ്ധ്യാപകൻ എം. സതീശൻ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ വി.കെ. ഭാസ്കരൻ അദ്ധ്യക്ഷനായി. ചിത്രകാരനും 'ഇടം' ആർട്ട് ഗാലറി ഡയറക്ടറുമായ സി.കെ. കുമാരൻ ഉപഹാര സമർപ്പണം നടത്തി. ജെ.എൻ. പ്രേം ഭാസിൻ, പി. ബിന്ദു, വൽസൻ മഠത്തിൽ, എം.കെ. ബിന്ദു, വീണാ ചന്ദ്രൻ, സുരേഷ് നൊച്ചാട്, പി.പി. ലിംന തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സി.കെ. കുമാരൻ സ്വാഗതവും വത്സൻ എടക്കോടൻ നന്ദിയും പറഞ്ഞു.

NDR News
05 Apr 2025 08:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents